HIGHLIGHTS : Kavya Madhavan's parents' statement in the case of attacking the actress

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ കാവ്യാ മാധവന്റെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള എന്നിവരെയും ദിലീപിന്റെ സഹോദരി സബിതയെയും ആലുവയിലെ ദിലീപിന്റെ വീടായ പത്മ സരോവരത്തില്‍വെച്ചാണ് ചോദ്യം ചെയ്തത്.
കേസ് അന്വേഷണം നടക്കുന്ന കാലയളവില്‍ കാവ്യാമാധവന്‍ നടത്തിയ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കാവ്യയുടെ അച്ഛന്‍ മാധവനില്‍ നിന്ന് ചോദിച്ചറിഞ്ഞത്. അകൗണ്ട് ഇടപാടുകള്‍ നടത്തിയത് പിതാവിന്റെ സഹായത്തോടെയാണെന്ന് നേരത്തെ കണ്ടെത്തിയിരിന്നു.

അമ്മയുടെ പേരില നമ്പര്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി രജിസ്റ്ററിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ നമ്പര്‍ കാവ്യയുടേതാണെന്നുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.