Section

malabari-logo-mobile

പിഴയടയ്ക്കാന്‍ ഇ-പോസ് മെഷീനുമായി മോട്ടോര്‍വാഹനവകുപ്പ്

HIGHLIGHTS : Department of Motor Vehicles with e-pos machine to pay fines

തിരൂരങ്ങാടി: പരിശോധനയ്ക്കിറങ്ങുന്ന മോട്ടോര്‍വാഹനവകുപ്പിന്റെ കയ്യില്‍ രസീതിനുപകരം ഇനിയുണ്ടാകുക ഇ- പോസ് മെഷീനാണ്. കടലാസില്‍ നിയമലംഘനങ്ങളെഴുതി പിഴയടപ്പിക്കുന്നതിനു പകരം ഇനി ‘കളി’ ഓണ്‍ലൈനായാണ്. കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍സൈറ്റുമായി ബന്ധപ്പെടുത്തി ഈ-ചലാന്‍ ആപ്പ് വഴിയാണ് മോട്ടോര്‍വാഹനനവകുപ്പ് ഇനി പിഴ അടപ്പിക്കുക. മോട്ടോര്‍വാഹനവകുപ്പ് മുഴുവനായും ഓണ്‍ലൈന്‍ ആകുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് കയ്യിലുള്ളവര്‍ക്ക് പരിശോധന സ്ഥലത്ത് വെച്ച് തന്നെ പിഴ അടക്കാനാകും. അല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി യോ ഈ- സേവാ കേന്ദ്രങ്ങള്‍ വഴിയോ പിഴയടക്കാം. കേസ് തീര്‍പ്പാക്കാന്‍ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട തില്ല .

മോട്ടോര്‍വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനാണ് പരിശോധനയ്ക്കായി ഈ-പോസ് മെഷീന്‍ നല്‍കിയത്. എറണാകുളത്താണ് ആദ്യം ആരംഭിച്ചതെങ്കിലും പിന്നീട് എല്ലാ ജില്ലകളിലേക്കും സംവിധാനം വ്യാപിപ്പിക്കുകയായിരുന്നു. താമസിയാതെ എല്ലാ സബ് ആര്‍ടി ഓഫീസുകളിലും ഈ രീതി നടപ്പിലാകും. വാഹനത്തിന്റെ ഡ്രൈവര്‍/ ഉടമ എന്നിവരുടെ ഫോട്ടോ ഉള്‍പ്പടെ പലതരത്തിലുള്ള സംവിധാനങ്ങളോടെയാണ് ഇ-പോസ്റ്റ് മെഷീന്‍ പുറത്തിറങ്ങിയത്.
പരിവാഹന്‍സൈറ്റുമായി ബന്ധിപ്പിച്ച ആപ്പായതിനാല്‍ വാഹനത്തിന്റെയും ഉടമസ്ഥന്റെയും പൂര്‍ണവിവരങ്ങള്‍, ലൈസന്‍സ് വിവരങ്ങള്‍ എന്നിവ ഉടനെ മെഷീനില്‍ ലഭ്യമാകും. വാഹനം സംബന്ധിച്ച് മറ്റു ഏതെങ്കിലും നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും ലഭ്യമാകും.

sameeksha-malabarinews

ഈ ചല്ലാന്‍ വഴി തയ്യാറാക്കിയ ചെക്ക് റിപ്പോര്‍ട്ടുകള്‍ പിഴ അടക്കാതപക്ഷം ഓണ്‍ലൈന്‍ വഴി വിര്‍ച്വല്‍ കോടതിയിലേക്ക് അയക്കും. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി -III നെ സംസ്ഥാനത്ത് മൊത്തം അധികാര പരിധി ഉള്ള വിര്‍ച്വല്‍ കോടതിയായി കേരള ഹൈ കോടതി നിശ്ചയിച്ചിട്ടുണ്ട്.
ഈ – ചാലാന്‍ പിഴ അടക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കണ്‍ട്രോള്‍ റൂം നമ്പര്‍ 8547639110 ല്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ വിളിക്കാവുന്നതാണ്.

ഇ-പോസ് മെഷീന്‍ ഉപയോഗിച്ച് നിരത്തുകളില്‍ പരിശോധന നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!