താനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ടോളം പേർക്ക് പരിക്ക്

താനൂർ: ചാഞ്ചേരിപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവർ തിരൂർ ജില്ലാ ആശുപത്രിയിലും ചികിത്സതേടി.

ഇന്ന് പുലർച്ചെ 6 മണിയോട് കൂടിയാണ് തെരുവുനായ ആളുകളെ കടിച്ച്‌ പരിക്കേൽപ്പിച്ചത്.

വീയ്യാംവീട്ടിൽ കുഞ്ഞിമോൾ, കോട്ടപ്പറമ്പിൽ അംബിക, പൊന്നാട്ടിൽ കാർത്ത്യായനി, ചന്ദ്രൻ, മെതുകയിൽ ഹയാൻ, മെതുകയിൽ പത്തുമോൾ, തൊട്ടിയിൽ മൈമൂന തുടങ്ങിയ ആളുകൾക്കാണ് പരിക്കേറ്റത്.

പൊതുപ്രവർത്തകരായ പി.ടി അക്ബർ, ടി.പി ബഷീർ, പൂഞ്ഞോളി ജയൻ തുടങ്ങിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Share news
error: Content is protected !!
Scroll to Top