കൊച്ചി ലൈഫ്‌് മിഷനിലെ വടക്കാഞ്ചേരി ഭവനപദ്ധതിയില്‍ സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ. ഉത്തരവ് കേരളസര്‍ക്കാരും, യുണി ടാക്കും നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ നല്‍കിയിരിക്കുന്നത്.
രണ്ട് മാസത്തേക്ക് ആണ് ഇടക്കാല സ്റ്റേ അനുവദിച്ചികിക്കുന്നത്. വിശദമായ വാദം കേള്‍ക്കണമെന്നാണ് കോടതി ആവിശ്യപ്പെട്ടിരിക്കുന്നത്.
ലൈഫ് മിഷന്‍ കേസില്‍ അഴിമതി നടന്നിരിക്കുന്നുവെന്നാണ് സിബിഐയുടെ വാദം . സര്‍ക്കാരിന്റെ ഉന്നത ഉദ്യാസ്ഥരെ വിളിച്ചുവരുത്താന്‍ സിബിഐ തീരുമാനിച്ചുരുന്നു.
ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിലെ ഭവനനിര്‍മ്മാണ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും ആവിശ്യപ്പെട്ട് കോണ്‍ഗ്രസും വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെയുമാണ് രംഗത്തെത്തിയത്.
ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.




