‘മുസ്ലീം പേരിനോട്‌ ഓക്കാനമോ’ ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ചന്ദ്രകിയില്‍ എഡിറ്റോറിയല്‍

HIGHLIGHTS : ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലീം...

malabarinews
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മുഖപ്രസംഗം. മുസ്ലീം പേരിനോട്‌ ഓക്കാനമോ എന്ന തലക്കെട്ടോടെ തുടങ്ങുന്ന ലേഖനത്തില്‍ ഈ വിഷയത്തില്‍ മുസ്ലീം ലീഗ്‌ സര്‍ക്കാര്‍ നിലപാടിനൊപ്പമാണെന്ന്‌ വ്യക്തമാകുന്നു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌, എന്നും ജാതി ചോദിക്കരുത്‌, പറയരുത്‌ എന്നുും മനുഷ്യരായ സര്‍വ്വരോടും കല്‍പ്പിക്കുകയും ഉപേദശിക്കുയും ചെയ്‌ത നാരായണഗുരുവന്റെ പേരുമായി ബന്ധപ്പെട്ടാണ്‌ അദ്ദേഹത്തിന്റെ ആശയാദാര്‍ശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ഇത്തരമൊരു ആക്ഷേപം ചൊരിഞ്ഞതിനെ തികച്ച ഗുരുനിന്ദയായി വിശേഷിപ്പിക്കേണ്ടതൊള്ളു എന്നാണ്‌ എഡിറ്റോറിയിലില്‍ പറയുന്നത്‌.
വെള്ളപ്പാള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ എഡിറ്റോറിയല്‍ ലേഖനത്തില്‍ ഉയര്‍ത്തുന്നത്‌.

ശ്രീനാരയാണ ഗുരു ഓപ്പണ്‍ സര്‍വ്വകാലാശായുടെ വൈസ്‌ ചാന്‍സലറായി ഡോ മുബാറക്‌ പാഷയെ നിയമിച്ചതിനെതിരെയാണ്‌ വെള്ളാപ്പള്ളി രംഗത്ത്‌ വന്നത്‌. ഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയില്‍ മുസ്ലീമിനെ വിസിയായി നിയമിച്ചു എന്നതായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

വെള്ളാപ്പള്ളിയുടെ പരാമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐയും രംഗത്തെത്തിയിരുന്നു.

അതേ സമയം യുഡിഎഫ്‌ ഘടകകക്ഷിയായ ആര്‍എസ്‌പി നേതാവും, കൊല്ലം എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍ വെള്ളാപ്പള്ളഇയെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. കൂടാതെ ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല വിസി നിയമനം മുഖ്യമന്ത്രിയുടെ മരുമകന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക