“ഞാനിന്ന്‌ ഒരു പെണ്‍കുട്ടിയെ കണ്ടു, നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ” പാര്‍വ്വതിക്ക്‌ പിന്തുണയുമായി നടന്‍ ഹരീഷ്‌ പേരടി

അഭിനേതാക്കളുടെ സംഘനടയായ AMMAയില്‍ നിന്നും രാജിവെച്ച നടി പാര്‍വ്വതി തിരവോത്തിന്‌ പിന്തുണയുമായി നടന്‍ ഹരീഷ്‌ പേരടി. താന്‍ ഇന്ന്‌ നല്ല പെണ്ണത്തമുളഅള ധീരയായ പെണ്‍കുട്ടിയെ കണ്ടുവെന്നായിരുന്നു ഹരീഷിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ .

ഇടവേള ബാബുവിന്റെ പരമാര്‍ശത്തെ കുറിച്ചും തന്റെ പോസ്‌റ്റില്‍ ഹരീഷ്‌ വിമര്‍ശിക്കുന്നു. ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്ങഇല്‍ അതിനെ തിരുത്തേണ്ടത്‌ ആ പെണ്‍കുട്ടിയുടെ സത്രീത്വത്തോട്‌ ക്ഷമ ചോദിച്ചുകൊണ്ടാണെന്ന്‌ ഹരീഷ്‌ വ്യക്തമാക്കുന്നുണ്ട്‌. മരിച്ചു പോയി എ്‌ന്ന വാക്ക്‌ ജീവനുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂൂടെ കടന്നുപോയ ഒരു പെണ്‍കുട്ടിക്ക്‌ ഉണ്ടാക്കുന്ന വേദന മരവിച്ച്‌ പോയ മനസ്സുള്ളവര്‍ക്ക്‌ മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെപോവുകയൊള്ളു എ്‌ന്നും ഹരീഷ്‌ എഴുതുന്നു.

ഒരു സ്വകാര്യ ചാനലിലനുവദിച്ച അഭിമുഖത്തിലാണ്‌ എഎംഎംഎ യുടെ ജനറല്‍ സക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശമുണ്ടായത്‌. അമ്മ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനക്ക്‌ റോളുണ്ടാകുമോ എന്ന ചോദ്യത്തിന്‌ ഭാവന അമ്മയില്‍ അംഗമല്ലാത്തതിനാല്‍ പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങിനെയാണ്‌ തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു ബാബു പ്രതികരിച്ചത്‌.

ഇതില്‍ പ്രതിഷേധിച്ചാണ്‌ നടി പാര്‍വ്വതി തെരുവോത്ത്‌ അഭിനേതാക്കളുടെ സംഘടനയില്‍ നിന്നും രാജിവെച്ചത്‌.

നടി പാര്‍വ്വതി തെരുവോത്ത്‌ AMMA യില്‍ നിന്നും രാജിവെച്ചു : ജനറല്‍ സക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനം

Share news
error: Content is protected !!
Scroll to Top