ആശങ്ക പരത്തി, താനൂർ ഹാർബറിൽ ‘ഡമ്മി’ ബോംബ്

താനൂർ: ഹാർബറിൽ അജ്ഞാത വസ്തു കണ്ടെത്തി. അതിൽ ഡമ്മി ബോംബ് എന്നെഴുതിയത് പരിഭ്രാന്തിക്കിടയാക്കി.
ഇന്ന് വൈകീട്ടോടെ നാട്ടുകാരാണ് അജ്ഞാത വസ്തുവുണ്ടെന്ന വിവരം പോലീസിൽ അറിയിച്ചത്. താനൂർ സി.ഐ പ്രമോദിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പിവിസി പൈപ്പിൽ രണ്ട് അറ്റവും ടോപ്പിട്ട് മൂടിയ നിലയിലാണ്‌ അജ്ഞാത വസ്തു കണ്ടത്.
മലപ്പുറത്തു നിന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. വിദഗ്ദ്ധ പരിശോധനയ്ക്കൊടുവിലാണ് ഇതിൽ അപകടം ഇല്ലെന്ന് തെളിഞ്ഞത്.
Share news
error: Content is protected !!
Scroll to Top