കായികം

ദേശീയ ഫിസ്റ്റ് ബോള്‍ കേരളത്തിന്ന് സില്‍വര്‍ ; അഭിമാനമായി മലപ്പുറത്തു നിന്നുള്ള താരങ്ങളും

ദിണ്ടികല്‍ / മലപ്പുറം : ആഗസ്റ്റ് 29 മുതല്‍ 31 വരെ തമിഴ് നാട്ടിലെ ഡിണ്ടികല്‍ വച്ചു നടന്ന 9 മത് ദേശീയ സീനിയര്‍ ഫിസ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീം രണ്ടാം സ്ഥാനം നേടി. ഫൈനലില്‍ കരുത്തരായ തമിഴ്‌നാടിനോടാണ് കേരളം ഏറ്റുമുട്ടിയത് സ്‌കോര്‍ (11/9, 8/11,12/10) ചാമ്പ്യന്‍ഷിപ്പില്‍ തെലുങ്കാന മൂന്നാമതും പോണ്ടിച്ചേരി നാലാമതും ഫിനിഷ് ചെയ്തു. കേരള വനിതാ ടീം നേരത്തെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ആദ്യമായാണ് കേരള ടീം ഫൈനലില്‍ പ്രവേശിക്കുന്നത്.

സംസ്ഥാന വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള റജിസ്റ്ററേഷന്‍

മലപ്പുറം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള റജിസ്റ്ററേഷന്‍ 28/07/25 (തിങ്കള്‍) ന് രാവിലെ 9 മണിക്ക് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്നതാണ്. താല്‍പര്യമുള്ള കളിക്കാര്‍ റജിസ്റ്ററേഷന്‍ ഫീസുമായി വന്ന് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. 9447628686 മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

error: Content is protected !!
Scroll to Top