HIGHLIGHTS : India vs Australia Final in World Cup
കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍, രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് 47.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 48 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡ്ഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മാര്‍കത്തിനാണ് വിക്കറ്റ് നേട്ടം.
നേരത്തെ 49.4 ഓവറില്‍ 212 റണ്‍സ് എടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായിരുന്നു. 116 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ഡേവിഡ്
മില്ലറാണ് ടോപ് സ്‌കോറര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തടുക്കം തകര്‍ച്ചയോടെയായിരുന്നു. 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഹേസല്‍ വുഡും സ്റ്റാര്‍കും രണ്ട് വിക്കറ്റ് വീതം നേടിയതാണ് ഓസീസിന് മത്സരം അനുകൂലമാക്കിയത്.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു