HIGHLIGHTS : Chili powder was thrown in the eyes of a petrol pump employee in Kozhikode
കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോള്‍ പമ്പില്‍ മുളകുപൊടിയെറിഞ്ഞു മോഷണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മാങ്ങാപൊയില്‍ എച്ചിപിസിഎല്‍ പമ്പില്‍ ആണ് കവര്‍ച്ച നടന്നത്.
ജീവനക്കാരെ ആക്രമിച്ച മോഷ്ടാക്കള്‍ ഇവര്‍ക്ക് മേല്‍ മുളക് പൊടിയെറിയുകയും ജീവനക്കാരന്റെ തല മുണ്ടിട്ട് മൂടുകയും ചെയ്തതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പമ്പ് ഉടമ വ്യക്തമാക്കി. മൂന്ന് യുവാക്കള്‍ പമ്പിലെത്തി പ്രദേശം നിരീക്ഷിച്ചതിന് ശേഷം ജീവനക്കാരനെ അക്രമിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സംഭവത്തില്‍ പമ്പ് ജീവനക്കാര്‍ മുക്കം പോലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു