Section

malabari-logo-mobile

ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ 2 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍!

HIGHLIGHTS : Banned notes worth Rs 2 lakh in Guruvayur temple treasury!

2023 നവംബര്‍ മാസത്തെ ഭണ്ഡാരമെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍നിന്നും ലഭിച്ചതില്‍ നിരോധിച്ച നോട്ടുകളും. 2000,1000,500 തുടങ്ങിയ സംഖ്യകളുടെ നിരോധിച്ച നോട്ടുകളാണ് ഗുരുവായൂര്‍ ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത്.

ഇത്തരത്തില്‍ മൊത്തം 2 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിച്ച നോട്ടുകളാണ് ഭണ്ഡാരത്തിനകത്ത് ഉണ്ടായിരുന്നത്. രണ്ടായിരം രൂപയുടെ 56 കറന്‍സിയും ആയിരം രൂപയുടെ 47 കറന്‍സിയും അഞ്ഞൂറിന്റെ 60 കറന്‍സിയും ഇത്തരത്തില്‍ ലഭിച്ചു.

sameeksha-malabarinews

ഭണ്ഡാരം എണ്ണുമ്പോള്‍ ഇത്തരത്തില്‍ നിരോധിച്ച നോട്ടുകള്‍ ലഭിക്കുന്നത് പതിവാണ്. മുന്‍പും ഇത്തരത്തിലുള്ള ഒരുപാട് നോട്ടുകള്‍ എണ്ണലിനിടെ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, അഞ്ചര കോടിയോളം രൂപയാണ് നവംബര്‍ മാസത്തെ ഭണ്ഡാരമെണ്ണല്‍ കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തിന് ലഭിച്ചത്. പണത്തിന് പുറമെ ഭക്തര്‍ സ്വര്‍ണവും മറ്റും കാണിക്കയായി നല്‍കാറുണ്ട്. ഇത്തരത്തില്‍ 2 കിലോയിലധികം സ്വര്‍ണവും ലഭിച്ചു. ഇതിനൊപ്പം തന്നെ 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ‘ ഇ ‘ ഭണ്ഡാര വരവിലും വര്‍ധനവുണ്ട്. ഒക്ടോബര്‍ 9 മുതല്‍ നവംബര്‍ 5 വരെയുള്ള കാലയളവിനിടെ 1 കോടി 76 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ക്ഷേത്രത്തിന് ലഭിച്ചത്. ഡി എല്‍ ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണാനുള്ള ചുമതലയുണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!