Section

malabari-logo-mobile

ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍; മുഹമ്മദ് ഷമിക്ക് ഏഴു വിക്കറ്റുകള്‍

HIGHLIGHTS : India beat New Zealand in the final; Seven wickets for Mohammad Shami

സെമിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍. ഫൈനലില്‍ ദക്ഷിണാഫ്രിക്ക – ഓസീസ് മല്‍സരവിജയികളെ നേരിടും.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ കിവീസിനെതിരെ ഇന്ത്യ
നേടിയത് 70 റണ്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ
ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെടുത്തു.
113 പന്തുകള്‍ നേരിട്ട കോലി 117 റണ്‍സെടുത്തു. ശ്രേയസ് അയ്യരും സെഞ്ചറി നേടി. 70 പന്തില്‍ 105 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ 48.5 ഓവറില്‍ 327 റണ്‍സിന് ന്യൂസീലന്‍ഡ് പുറത്ത്, പേസര്‍ മുഹമ്മദ് ഷമി ഏഴു വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരമായി. ലോകകപ്പില്‍ വേഗത്തില്‍ 50 വിക്കറ്റുകള്‍ പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും ഷമി സ്വന്തമാക്കി.

ഈ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ രണ്ടുവട്ടം തോല്‍പിച്ചു. എല്ലാ കളികളും ജയിച്ചാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ വരെയെത്തിയത്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ ഫൈനലിലെത്തുന്നത് . ഇത് 4-ാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. 2019ലെ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് കീവിസ് ഫൈനലില്‍ കടന്നത്.

sameeksha-malabarinews

തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ചയില്‍നിന്ന് കിവീസിന്റെ ഡാരില്‍ മിച്ചല്‍ സെഞ്ചറി നേടിയപ്പോള്‍ വില്യംസനന്‍ അര്‍ധ സെഞ്ചറി നേടി പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സിന്റെ കുറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിന് 39 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടിരുന്നു. മൂന്നാം വിക്കറ്റില്‍ വില്യംസന്‍ – മിച്ചല്‍ സഖ്യം 181 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോലി ക്രീസ് വിട്ടത്. ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 49 സെഞ്ചറികളെന്ന റെക്കോര്‍ഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം എന്നീ റെക്കോര്‍ഡുകളിലും കോലി സച്ചിനെ മറികടന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!