HIGHLIGHTS : Kozhikode KSRTC bus exposes nudity to girl: Teacher arrested
കോഴിക്കോട് : താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെയാണ് യാത്രക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ താമരശ്ശേരി പൊലീസ് അറസ്‌റ് ചെയ്തത്.
ഇന്നലെ വൈകിട്ട് വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പൂവമ്പായി എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു