HIGHLIGHTS : Like Kochi, Kozhikode will explode; Threat letter to District Collector on behalf of Maoists
കോഴിക്കോട്; കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. ബുധനാഴ്ചയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത് ലഭിച്ചത്.
കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വേട്ടയാടിയാല്‍ ശക്തമായി തിരിച്ചടിക്കും. പിണറായിപ്പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നും കത്തില്‍ പറയുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് കോഴിക്കോട് അടുത്തയാഴ്ച നടക്കാനിരിക്കെ ലഭിച്ച ഭീഷണിക്കത്തിനെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കത്ത് നടക്കാവ് പൊലീസിന് കൈമാറി. ഭീഷണികത്തിനെക്കുറിച്ച് കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു