Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ;ശാസ്ത്രയാന്‍ ഗവേഷണഫലങ്ങള്‍ താഴേത്തട്ടിലെത്തണം- ഡോ. എം.കെ. ജയരാജ്

HIGHLIGHTS : ശാസ്ത്രയാന്‍ ഗവേഷണഫലങ്ങള്‍ താഴേത്തട്ടിലെത്തണം- ഡോ. എം.കെ. ജയരാജ് ഗവേഷണ ഫലങ്ങള്‍ താഴേത്തട്ടിലെത്തുമ്പോള്‍ മാത്രമേ ഗവേഷണ തത്പരരായ വിദ്യാര്‍ഥികള്‍ ഉണ്...

ശാസ്ത്രയാന്‍ ഗവേഷണഫലങ്ങള്‍ താഴേത്തട്ടിലെത്തണം- ഡോ. എം.കെ. ജയരാജ്

ഗവേഷണ ഫലങ്ങള്‍ താഴേത്തട്ടിലെത്തുമ്പോള്‍ മാത്രമേ ഗവേഷണ തത്പരരായ വിദ്യാര്‍ഥികള്‍ ഉണ്ടാകൂ എന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പുകളും ലാബുകളും സര്‍വകലാശാലയുടെ ഗവേഷണ പദ്ധതികളുമെല്ലാം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്ന ശാസ്ത്രയാന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ശാസ്ത്രയാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, പഠനവകുപ്പ് യൂണിയന്‍ ചെയര്‍മാന്‍ ജ്യോബിഷ് എന്നിവര്‍ സംസാരിച്ചു. 18-നാണ് ശാസ്ത്രയാന്‍ സമാപനം. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം സൗജന്യപ്രദര്‍ശനം കാണാനാകും.

sameeksha-malabarinews

ശാസ്ത്രയാനില്‍ പാമ്പും മീനും കിളികളുമുണ്ട് പോലീസിലെ ശ്വാനഭടന്മാരും എത്തും

പാമ്പിനങ്ങളെ പരിചയപ്പെടുത്തി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സമുദ്രജീവികളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോ പ്രദര്‍ശനവുമായി ആരണക്യം നേച്ചര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ സര്‍വകലാശാലാ ജന്തുശാസ്ത്ര വകുപ്പുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാനില്‍ പങ്കെടുക്കുന്നു. ഇതോടൊപ്പം അലങ്കാര പക്ഷികളുടെ പ്രദര്‍ശനവുമുണ്ട്. സി.ഡബ്ല്യു.ആര്‍.ഡി.എം., കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങിയവയുടെ സ്റ്റാളുകളുണ്ട്. സര്‍വകലാശാലാ പഠനവകുപ്പുകളുടേതിന് പുറമെയാണിത്. കോണ്‍ഗ്രീറ്റ് പൊടിച്ച് കമ്പിയും കല്ലും വേറെയാക്കുന്ന യന്ത്രം, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി അടിയന്തര ഘട്ടങ്ങളില്‍ പെട്രോള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനം തുടങ്ങിയ കണ്ടുപിടിത്തങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. മുളയിനങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനവുമായി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ശാസ്ത്രയാനില്‍ പങ്കെടുക്കുന്നു. ആദ്യദിനം സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി ആയിരത്തോളം പേരാണ് പ്രദര്‍ശനം കാണാനെത്തിയത്. 18-ന് രാവിലെ 10.30 മുതല്‍ 12.30 വരെ സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് പഠനവകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് സേനയുടെ കുറ്റാന്വേഷണ സഹായികളായ നായ്ക്കളുടെ പ്രദര്‍ശനവുമുണ്ടാകും. സ്റ്റുഡന്റ് ട്രാപ്പിലാണ് പരിപാടി.

പി.എച്ച്.ഡി. പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 2023 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷ ഡിസംബര്‍ 2-ന് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. വിശദമായ ടൈംടേബിളും ഹാള്‍ടിക്കറ്റും പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407016, 2407017.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2024 ജനുവരി 29-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ. അപ്ലൈഡ് എക്കണോമിക്‌സ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2022  റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!