Section

malabari-logo-mobile

താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കായിക പരിശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

HIGHLIGHTS : Sports training center

താനൂര്‍ മണ്ഡലത്തിലെ സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി കായിക വകുപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ കായിക പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായി താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കായിക പരിശീലന കേന്ദ്രം ആരംഭിച്ചു. താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.പി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി എന്നിവര്‍ മുഖ്യാതിഥികളായി. താനൂര്‍ നഗരസഭാ വെസ് ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആബിദ് വടക്കയില്‍, പി.ടി അക്ബര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ എ. ശ്രീകുമാര്‍, പി.കെ രഞ്ജിനി, കെ.പി യൂനസ്, പി. ഹൃഷികേഷ് കുമാര്‍, സുരേഷ്, മായ, അബ്ദുള്‍ അസീസ്, അഷ്റഫ്, എസ്. സജിത ടീച്ചര്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ജൂഡോ പ്രദര്‍ശനവും എ.എസ്.ഐ വത്സലയുടെ സെല്‍ഫ് ഡിഫെന്‍സ് ക്ലാസും സംഘടിപ്പിച്ചു. ആദ്യഘട്ടമായി ജൂഡോ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. ഇതിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വനിതാ പരിശീലകയെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് കായിക ക്ഷമതയും സ്വയം പ്രതിരോധശേഷിയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ കായിക യുവജനകാര്യ വകുപ്പ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ നടപ്പാക്കുന്ന കായിക വികസന പദ്ധതിയായ വിദ്യാതീരത്തിന്റെ പരിശീലനവും സ്‌കൂളില്‍ ആരംഭിച്ചു. സ്‌കൂളിലേക്കുള്ള കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!