പരപ്പനങ്ങാടിയിൽ വീണ്ടും മദ്യവേട്ട; വിൽപ്പനയ്ക്കായ് എത്തിച്ച 20 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

പരപ്പനങ്ങാടി: ചെറിയ വിലയ്ക്ക് പല ആളുകളെക്കൊണ്ട് മദ്യം വാങ്ങിപ്പിച്ചു കൂടുതല്‍ തുകയ്ക്ക് വില്പനയ്ക്ക് വേണ്ടി കൊണ്ടുപോയിരുന്ന 20 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. പരപ്പനങ്ങാടി സ്റ്റേഡിയം റോഡില്‍ കൊടുമടക്ക് പുന്നപ്പാടം വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (53 ) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.

പരപ്പനങ്ങാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിനേഷ് കെ ജെയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടറായ അരുണ്‍ ആര്‍ യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത്, ശ്രീനാഥ് സച്ചിന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ മുമ്പും മദ്യ വില്പന കേസിന് പരപ്പനങ്ങാടി എക്‌സൈസ് പിടികൂടിയിരുന്നു.

ഈയാഴ്ചയില്‍ തന്നെ അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് പിടികൂടിയിരുന്നു. ഈ വര്‍ഷത്തില്‍ തന്നെ ഏകദേശം അമ്പതിലധികം മദ്യ വില്പന കേസുകളാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയിട്ടുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top