Latest News

കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ 19,854 പേര്‍

കോഴിക്കോട്:തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താനായി ജില്ലയില്‍ 19,854 പേരാണുള്ളതെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ടിന് അവസരമുള്ളത്. ജില്ലയില്‍ 85 വയസ് പിന്നിട്ട 16,278 പേരും ഭിന്നശേഷി വിഭാഗത്തില്‍ 32,232 പേരുമാണ് വോട്ടര്‍മാരായുള്ളത്. ‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയക്കായി ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ […]

പരപ്പനങ്ങാടിയില്‍ സാക്ഷരതാമിഷന്‍ ലോക ജലദിനം സംഘടിപ്പിച്ചു

പരപ്പനങ്ങാടി:ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ലോക ജല ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂ കട്ട് പുഴയോരത്ത് നടത്തിയ ജലസഭ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. കബീര്‍ മച്ചിഞ്ചേരി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി.പി. ഹാറൂണ്‍ റഷീദ് വിഷയാവതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. മുഫീദ തസ്നി ജലദിന പ്രതിജ്ഞ ചൊല്ലി. സാക്ഷരതാ മിഷന്‍ ജില്ലാ അസിസ്റ്റന്റ്

നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മലപ്പുറം:ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ആദ്യഘട്ട  റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. നിയമന ഉത്തരവുകള്‍ ലിങ്ക് ഉള്‍പ്പെടുന്ന എസ്.എം.എംസ്. വഴി ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാവും. ജില്ലയിലാകെ 3689 പോളിങ് സ്റ്റേഷനാണുള്ളത്. അത്രയും പ്രിസൈഡിങ്് ഓഫീസര്‍മാരും ഫസ്റ്റ് പോളിംങ് ഓഫീസര്‍മാരും ഉള്‍പ്പടെ 20,659 ഉദ്യോഗസ്ഥരാണ് പോളിങ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെടുക. ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട  റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 29നും മൂന്നാം ഘട്ടം ഏപ്രില്‍ ഏഴിനും നടക്കും. കളക്ടറുടെ ചേംബറില്‍ നടന്ന റാന്‍ഡമൈസേഷന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എ.ഡി.എം സി.എസ്

പരപ്പനങ്ങാടിയിലെ കിഡ്നി രോഗികളുടെ വർധന; ശാസ്ത്രീയ പഠനത്തിന് നിർദ്ദേശം

പരപ്പനങ്ങാടി: നഗരസഭയിലെ തീരദേശ മേഖലകളിൽ കിഡ്നി രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അടിയന്തര ഇടപെടൽ. സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ), മഞ്ചേരി മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ച് പ്രദേശത്ത് സമഗ്രമായ ആരോഗ്യ സർവേയും ശാസ്ത്രീയ പഠനവും നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരപ്പനങ്ങാടിയിലെ തീരദേശ വാസികൾക്കിടയിൽ കിഡ്നി സംബന്ധമായ

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു;ആറ് സൈനികര്‍ മരിച്ചു

ദോഹ:സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരില്‍ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇന്ന് വെളുപ്പിനാണ് അപകടം സംഭവിച്ചത്. ഹെലിക്കോപ്റ്ററില്‍ ഏഴ് സൈനികരാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു പതിവ് ഡ്യൂട്ടിക്കിടെയാണ് സാങ്കേതിക തകരാരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.

കോഴിക്കോട് പെരുവയലില്‍ ഷിഗല്ല വൈറസ് ബാധ;51 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പെരുവയല്‍ പഞ്ചായത്തിലെ എരഞ്ഞിക്കലില്‍ ഷിഗല്ല രോഗ വ്യാപനം വര്‍ധിക്കുന്നു. അതെസമയം രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിലവില്‍ 51 പേരാണ് രോഗലക്ഷണവുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്തെ കുടിവെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയടക്കം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആര്‍ ആര്‍ ടി സംഘത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

കേരളത്തില്‍ കനത്ത ചൂട്;11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട്. ചൂട് കനക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതെസമയം പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ , കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ താപനില 36

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിക്കാൻ ‘പേട്രിയറ്റ്’

മലയാളികളുടെ സ്വകാര്യ അഹങ്കാരം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരേസ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘പേട്രിയറ്റ്’ ഇപ്പോഴിതാ, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിച്ച് എത്തുകയാണ്. ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ആണ് ഉൾപ്പെടുത്തുക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ,

error: Content is protected !!
Scroll to Top