തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോടുള്ള അനാദരവ് : സംഭവത്തില്‍ കര്‍ശന നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണം; മനുഷ്യാവകാശ കമ്മീഷന്‍
തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയില്‍ 2025 ജനുവരി 2 ന് മൂന്നിയൂര്‍ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങല്‍ അബൂബക്കര്‍ മൗലവി (55) മരണപ്പെട്ട സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയും മനുഷ്യാവകാശ ലംഘനവും ഉണ്ടായെന്ന പരാതിയില്‍ കര്‍ശന നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേരള മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. സംഭവത്തില്‍ ആരോപണ വിധേയയായ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫെബിനക്കെതിരെ നടന്ന വകുപ്പ് തല അന്വേഷണവും ആയതിലെ […]








