
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പെരുവയല്‍ പഞ്ചായത്തിലെ എരഞ്ഞിക്കലില്‍ ഷിഗല്ല രോഗ വ്യാപനം വര്‍ധിക്കുന്നു. അതെസമയം രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിലവില്‍ 51 പേരാണ് രോഗലക്ഷണവുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.
രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്തെ കുടിവെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയടക്കം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആര്‍ ആര്‍ ടി സംഘത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.




