കേരളത്തില്‍ കനത്ത ചൂട്;11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട്. ചൂട് കനക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പാലക്കാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതെസമയം പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ , കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

ഈ പതിനൊന്ന് ജില്ലകളിലും താപനില 2 മുതല്‍ 4 വരെ സെല്‍ഷ്യസ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചൂട് ശക്തമായ സാഹചര്യത്തില്‍ 11 മണി മുതല്‍ 3 മണി വരെ ശരീരത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം

Share news
error: Content is protected !!
Scroll to Top