ഒമാനിൽ കനത്ത മഴ ; വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് മരണം

മസ്‌കറ്റ്: ഒമാനിൽ കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം. തെക്കൻ ബാത്തിന ​ഗവർണറേറ്റിൽ വാഹനം ഒഴുക്കിൽപെട്ടാണ് രണ്ട് പേർ മരിച്ചത്. മൂന്ന് വാഹനങ്ങൾ ഒഴുകി പോയി. മവാല പ്രദേശത്ത് ഒരു വീടിനുള്ളിൽ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തി. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ശക്തമായ മഴയാണ് ഒമാനില്‍ രേഖപ്പെടുത്തുന്നത്. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ വാഹനം ഒഴുക്കില്‍പെട്ടാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. നിരവധി വാഹനങ്ങളും ഒഴുക്കില്‍ പെട്ടു. മവാല പ്രദേശത്ത് ഒരു വീട്ടിനുള്ളില്‍ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും സുരക്ഷാ സേന രക്ഷപ്പെടുത്തി. വരും മണിക്കൂറുകളിലും മഴ കൂടുതല്‍ ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മുസന്ദം, അല്‍ ബുറൈമി ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബത്തിന എന്നവിടങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാല്‍ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള പ്രളയ സാധ്യതയും നിലനില്‍ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റും കൂടുതല്‍ ശക്തമാകും.

സുരക്ഷാ നടപടികളുടെ ഭാഗമായി ബൗഷര്‍ -അമറാത്ത് റോഡ് താല്‍ക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനമോടിക്കുന്നവര്‍ ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കാലാവസ്ഥയിലെ മാറ്റങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ പിന്‍തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top