സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു;ആറ് സൈനികര്‍ മരിച്ചു

ദോഹ:സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരില്‍ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇന്ന് വെളുപ്പിനാണ് അപകടം സംഭവിച്ചത്. ഹെലിക്കോപ്റ്ററില്‍ ഏഴ് സൈനികരാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു

പതിവ് ഡ്യൂട്ടിക്കിടെയാണ് സാങ്കേതിക തകരാരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top