Latest News

ഹരീഷ് റാണ മരണത്തിന് കീഴടങ്ങി;രാജ്യത്തെ ആദ്യത്തെ ദയാമരണം

ദില്ലി:ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് അനുമതി ലഭിച്ച വ്യക്തി ഹരീഷ് റാണ അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. അവസാന സമയങ്ങളില്‍ മാതാവിന് മാത്രമാണ് ഹരീഷിനൊപ്പം തുടരാന്‍ അനുമതിയുണ്ടായിരുന്നത്. 13 വര്‍ഷമായി കോമയിലായിരുന്നു ഹരീഷ് റാണ. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ്

വാഹനാപകടത്തില്‍ സിപിഎം നേതാവ് എം വി ജയരാജന് പരിക്ക്

കണ്ണൂര്‍:മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. പരുക്കേറ്റ ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴിലോട് വെച്ചാണ് അദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അദേഹം സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കല്‍: മാജിക് ഷോ പര്യടനം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും ഹരിതചട്ടം പാലിക്കുന്നതിനും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍, ‘സ്വീപ്’ എന്നിവ ചേര്‍ന്നൊരുക്കിയ ‘ഹരിത മായാജാലം’ മാജിക് ഷോ ജില്ലയില്‍ പര്യടനം ആരംഭിച്ചു. മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിലാണ് വിവിധ കോളേജുകളിലും പൊതുസ്ഥലങ്ങളിലും മാജിക് ഷോ അവതരിപ്പിക്കുന്നത്.  കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി രാകേഷ്, ഹരിത കേരള മിഷന്‍ കോഓഡിനേറ്റര്‍ ഷാജി

error: Content is protected !!
Scroll to Top