
മഞ്ചേരി : എംഡിഎംഎ കടത്തിയതിന് പിടിയിലായ യുവാവിന് അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടക്കാത്തപക്ഷം ആറുമാസത്തെ അധിക തടവും അനുഭവിക്കണം. പാലക്കാട് പട്ടാമ്പി തിരു വേഗപ്പുറ സ്വദേശിയായ താമരശേരി മുഹമ്മദ് ഷാഹിദിനെ (37)യാണ് മഞ്ചേരി എൻഡിപി എസ് കോടതി ജഡ്ഡി ടി ജി വർഗീസ് ശിക്ഷിച്ചത്.
2023 മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം.
വളാഞ്ചേരി എസ്ഐ അബ്ദുൽ ജലീലാണ് പ്രതിയെ പിടികൂടിയത്. വളാഞ്ചേരി ഓണിയംപാലത്ത് നിർത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറിൽനിന്ന് 4.05 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലാകുകയായിരുന്നു. തിരൂർ ഡിവൈഎസ്പിയായിരുന്ന കെ എം ബിജുവാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സുരേഷ് 20 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും 20 തൊണ്ടിമുതലുകളും ഹാജരാക്കി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




