Latest News

രമേശ് ചെന്നിത്തല കേരളത്തിന്റെ ആഭ്യന്തരമന്ത്രി

തിരു : രമേശ് ചെന്നിത്തല കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ 11.20 ഓടെ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ വകുപ്പുകളാണ് ചെന്നിത്തലക്ക് ലഭിച്ചിരിക്കുന്നത്.

പരപ്പനങ്ങാടി ടോള്‍ സമരം; സമരപന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച്

പരപ്പനങ്ങാടി : ടോള്‍ പിരിവിനെതിരെ സമരം നടത്തുന്ന ആക്ഷന്‍ കമ്മറ്റിയുടെ സമരപന്തല്‍ പൊളിച്ചതിനെതിരെ നെടുവ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആക്ഷന്‍ കമ്മറ്റി ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് പ്രൊഫ. ഇ പി മുഹമ്മദലി ഉദ്ഘാടനം

വാഹനാപകടത്തില്‍ കവി കുരീപ്പുഴ ശ്രീകുമാറിന് പരിക്കേറ്റു

കൊല്ലം: സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് സാരമായി പരിക്കേറ്റു കൊല്ലത്ത് ദേശീയപാതിയില്‍ രാമന്‍കുളങ്ങര ജംങ്കഷനില്‍ ഇന്നലെ രാത്രി 10.15ഓടെയാണ് അപകടമുണ്ടായത്. അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വള്ളിക്കുന്നില്‍ പ്രസന്നകുമാരി പുതിയ പ്രസിഡന്റ്

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പുതിയ പ്രസിഡന്റായ ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസ്സിലെ പ്രസന്നകുമാരിയെ തിരഞ്ഞെടുത്തു. സിപിഎമ്മിലെ വലിയാട്ടൂര്‍ രമണിയെ ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്ര

മലബാറി ന്യൂസ് മൂന്നാം വയസ്സിലേക്ക്

2011 ഡിസംബര്‍ 31 ന് അര്‍ദ്ധരാത്രി മാധ്യമരംഗത്ത് സാന്നിദ്ധ്യമറിയിച്ച മലബാറി ന്യൂസ് ഇനി മൂന്നാം വര്‍ഷത്തിന്റെ കര്‍മ്മ പഥങ്ങളിലേക്ക്. അവഗണിക്കപ്പെട്ടു പോകുമായിരുന്ന പ്രാദേശിക വാര്‍ത്തകളെ അര്‍ഹിക്കുന്ന പരിഗണനയോടുകൂടി മുഖ്യധാരയിലെത്തിക്കുക എന്ന ദുഷ്‌ക്കരമായ ദൗത്യമായിരുന്നു,

സരിതയുടെ മൊഴി പുറത്തുവന്നിരുന്നെങ്കില്‍ മൂന്നോ നാലോ മന്ത്രിമാര്‍ രാജിവെച്ചേനെ;സരിതയുടെ അമ്മ

2013 ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ക്കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തിലുള്ള ഇടപെടല്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. സരിത മജിസ്‌ട്രേറ്റിന് മുന്നില്‍ പറയാതിരുന്ന മൊഴി രേഖപ്പെടുത്തുകയായിരുന്നെങ്കില്‍ കേരളത്തിലെ മൂന്നോ നാലോ മന്ത്രിമാര്‍ രാജിവെക്കേണ്ടി വരുമായിരുന്നെന്ന് സരിതയുടെ അമ്മ ഒരു ദൃശ്യമാധ്യമത്തിന് മുന്നില്‍ വെളിപ്പെടുത്തി.

അക്വ ഐ 4 + വിപണിയില്‍

വിലകുറഞ്ഞ 5 ഇഞ്ച് സ്മാര്‍ട്ട് ഫോണ്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഇന്‍ഡക്‌സ് അക്വ സീരീസില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. മാസങ്ങള്‍ക്ക് മുമ്പ് വിപണിയിലിറക്കിയ അക്വ ഐ 4 ന്റെ നവീകരിച്ച രൂപമാണ് വിപണിയിലിറക്കിയിരിക്കുന്ന അക്വ ഐ 4 +.

മധ്യപ്രദേശില്‍ ദേശീയ പാതയില്‍ വിമാനം പറന്നിറങ്ങി

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കനത്ത കാറ്റുമൂലം വിമാനം ദേശീയപാതയില്‍ അടിയന്തിരമായി ലാന്റിംഗ് നടത്തി. ബേട്ടൂര്‍ എന്ന സ്ഥലത്ത് ദേശീയപാത 69 ലാണ് കനത്ത കാറ്റുമൂലം ഒരു സ്വകാര്യ വിമാനത്തിന് നിയന്ത്രണം വിടുമെന്ന അവസ്ഥയില്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തേണ്ടി വന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് ആദ്യ വിവരം.

ഫഹദ് ഫാസില്‍ അച്ഛനാകുന്നു.

ന്യൂ ജനറേഷന്‍ നായകരില്‍ ശ്രദ്ധേയനായ നടന്‍ ഫഹദ് ഫാസില്‍ തന്റെ കരിയറില്‍ ആദ്യമായി ഒരു അച്ഛന്‍ വേഷം ചെയ്യാനൊരുങ്ങുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് പേരിട്ടിരിക്കുന്ന വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അച്ഛന്‍ വേഷത്തിലെത്തുന്നത്.

ഷൂമാക്കര്‍ കോമയില്‍ ; നില ആശങ്കാജനകം

പാരീസ് : സ്‌കീയിങ്ങിനിടെ വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മൈക്കല്‍ ഷൂമാക്കറിന്റെ നില ആശങ്കാജനകമായി തുടരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതയില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വളരെ ഗുരുതരാവസ്ഥയിലുളള അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ഒന്നും

error: Content is protected !!
Scroll to Top