പരപ്പനങ്ങാടി ടോള്‍ സമരം; സമരപന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച്

parappanangadi tollപരപ്പനങ്ങാടി : ടോള്‍ പിരിവിനെതിരെ സമരം നടത്തുന്ന ആക്ഷന്‍ കമ്മറ്റിയുടെ സമരപന്തല്‍ പൊളിച്ചതിനെതിരെ നെടുവ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആക്ഷന്‍ കമ്മറ്റി ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് പ്രൊഫ. ഇ പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പാലക്കണ്ടി വേലായുധന്‍ അദ്ധ്യക്ഷനായി. ടി കാര്‍ത്തികേയന്‍, സിറാജ്, ശിഫ അഷറഫ്, കാദര്‍ ഹാജി, ജഗന്നിവാസന്‍, ഗിരീഷ് തോട്ടത്തില്‍, എപി മുഹമ്മദ്, സക്കീര്‍ പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു.

പോലീസും റവന്യൂ അധികൃതരും ചേര്‍ന്ന് തിങ്കളാഴ്ച വൈകീട്ടാണ് സമര പന്തല്‍ പൊളിച്ചത്. മുസ്ലീം ലീഗും കോണ്‍ഗ്രസ്സും ഒഴികെയുള്ള എല്ലാ കക്ഷികളും ആക്ഷന്‍ കമ്മിറ്റിയിലുണ്ട്.

Share news
error: Content is protected !!
Scroll to Top