Section

malabari-logo-mobile

ദേശീയപാത ഓഫീസ് മാര്‍ച്ച്.

HIGHLIGHTS : കോട്ടക്കല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ കോട്ടക്കല്‍ ദേശീയപാത സ്ഥലമെടുപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പ...

unnamedകോട്ടക്കല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ കോട്ടക്കല്‍ ദേശീയപാത സ്ഥലമെടുപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ചൂങ്കപാതക്കു വേണ്ടി 45 മീറ്ററിലുള്ള ദേശീയപാത സ്ഥലമെടുപ്പ് അനുവദിക്കില്ലന്ന് പ്രഖ്യാപിച്ച് സ്ത്രീകളടക്കം ആയിരത്തിലധികം പേരാണ് സ്ഥലമെടുപ്പ് ഓഫീസിനു മുമ്പില്‍ പ്രതിഷേധിം നടത്തിയത്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പുതുതായി ആം ആദ്മി ജില്ലാ ഭാരവാഹികളും എത്തിയത് സമരത്തിന് ആവേശമായി.എസ്.ഡി.പി.ഐ.സോളിഡാരിറ്റി,വെല്‍ഫയര്‍ പാര്‍ട്ടി,ഐ.എന്‍.എല്‍,പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രകടനക്കാരെത്തിയത്.

മാര്‍ച്ച് ആക്ഷന്‍ കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഹാഷിം ചേങ്ങപ്പള്ളി ഉദ്ഘാടനം ചെയ്തു. ദേശീയപാത സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ഡോ.ആസാദ് അധ്യക്ഷത വഹിച്ചു.ദേശീയപാത ആക്ഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ അബുല്ലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി.
ഇഖ്‌റാമുല്‍ ഹഖ്(എസ്.ഡി.പി.ഐ),ഉമര്‍ ത്വല്‍ഹത്ത്(ആം ആദ്മി),
സി കെ എ റസാഖ്(ലീഗ്),എം ഐ റഷീദ്(വെല്‍ഫയര്‍ പാര്‍ട്ടി),എ കെ സിറാജ്(ഐ.എന്‍.എല്‍),ഹാരിസ് ചൂണ്ടയില്‍(സോളിഡാരിറ്റി),സലീം മൂന്നിയൂര്‍(പി.ഡി.പി),ഷൈലോക്ക്,വി പി ഉസ്മാന്‍ഹാജി,കടവത്ത് മൊയ്തീന്‍കുട്ടി,ലീല(വെന്നിയൂര്‍ സമരനായിക) സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!