Section

malabari-logo-mobile

രമേശ് ചെന്നിത്തല കേരളത്തിന്റെ ആഭ്യന്തരമന്ത്രി

HIGHLIGHTS : തിരു : രമേശ് ചെന്നിത്തല കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ 11.20 ഓടെ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത...

ramesh chennithalതിരു : രമേശ് ചെന്നിത്തല കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ 11.20 ഓടെ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ വകുപ്പുകളാണ് ചെന്നിത്തലക്ക് ലഭിച്ചിരിക്കുന്നത്.

sameeksha-malabarinews

ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ജനഅാഭിലാഷത്തിനാണ് പരിഗണന എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

നിലിവിലെ ആഭ്യന്തരമന്ത്രിയായിരുന്ന തുരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം, ഗതാഗതം , സ്‌പോര്‍ട്‌സ് വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന ചെന്നിത്തല 1971 ല്‍ കെഎസ്‌യൂ താലൂക്ക് ജനറല്‍ സെക്രട്ടറിയായി. പിന്നീട് കെഎസ് യൂ യൂത്ത്‌കോണ്‍ഗ്രസ്സ് എന്നിവയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ആയി പ്രവര്‍ത്തിച്ചു. 1986 ല്‍ 29 ാം വയസ്സിലാണ് ഗ്രാമവികസന വകുപ്പ് മന്ത്രിയായി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞമന്ത്രിയായി ചെന്നിത്തല മന്ത്രിസഭയിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് ചെന്നിത്തല മന്ത്രിയാകുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!