വാഹനാപകടത്തില്‍ കവി കുരീപ്പുഴ ശ്രീകുമാറിന് പരിക്കേറ്റു

Kureepuzha-Sreekumarകൊല്ലം: സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് സാരമായി പരിക്കേറ്റു കൊല്ലത്ത് ദേശീയപാതിയില്‍ രാമന്‍കുളങ്ങര ജംങ്കഷനില്‍ ഇന്നലെ രാത്രി 10.15ഓടെയാണ് അപകടമുണ്ടായത്. അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖത്തും മൂക്കിനും പരിക്കേറ്റിട്ടുണ്ട്. അപകടനില തരണംചെയ്തതായി  അദ്ദേഹത്തെ ചികത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ക്ലാപ്പന എന്ന സ്ഥലത്ത് മതസൗഹാര്ദ സമ്മേളനത്തില്‍ പങ്കെടുത്ത് കരിങ്ങന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭി്ച്ചു.ലോറിയുടെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരിക്കുകളുണ്ട്.

Share news
error: Content is protected !!
Scroll to Top