Latest News

10 കോടി അടിച്ചത് പരപ്പനങ്ങാടി സ്വദേശിക്ക്

പരപ്പനങ്ങാടി:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മര്‍ ബംമ്പര്‍ ലോട്ടറിയടിച്ചത് പരപ്പനങ്ങാടി സ്വദേശിക്ക്. നെടുവ സ്വദേശി എന്‍ വി പത്മനാഭന് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പരപ്പനങ്ങാടി എസ്ബിഐയിലെത്തി ടിക്കറ്റ് കൈമാറി.എസ് ബി 51 70 26 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് എടുത്തത് പാലക്കാട് വെച്ചാണ്. ബിസ്‌നസ് ആവശ്യത്തിന് പോകുന്നതിനിടെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇദേഹം ടിക്കറ്റ് എടുത്തത്. കഴിഞ്ഞ പത്തുവര്‍ഷമായി കോഴിച്ചെനയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയാണ് പത്മനാഭന്‍.

എൽ.പി.ജി വിതരണത്തിൽ പ്രതിസന്ധിയില്ല: സിവിൽ സപ്ലൈസ് കമ്മീഷണർ

സംസ്ഥാനത്ത് ഗാർഹിക എൽ.പി.ജി., പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണത്തിൽ യാതൊരു പ്രതിസന്ധിയും നിലവിലില്ലെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. കൊമേഴ്സ്യൽ എൽ.പി.ജി. വിതരണവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നതല്ലാതെ എൽ.പി.ജി. വിതരണത്തിൽ തടസ്സങ്ങൾ ഒന്നും ഇല്ല. മാർച്ച് 29 ലെ സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സെമി-എസ്സൻഷ്യൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ റെയിൽവേ കാറ്ററിങ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യകതയുടെ 100 ശതമാനം ആയി എൽ.പി.ജി. വിതരണം വർധിപ്പിച്ചും, ഹോട്ടൽ, റസ്റ്റോറന്റ്, ഇൻഡസ്ട്രിയൽ ബേസ്ഡ് സർവീസുകളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവരുടെ

ഡേക്ടറേറ്റ് ലഭിച്ചു

ഗണിതത്തിലെ ഫ്‌ലൂയിഡ് ഡൈനാമിക്‌സില്‍ തമിഴ്‌നാട് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ആരതി. ടി . പരപ്പനങ്ങാടി ഉള്ളണം സ്വദേശികളായ അധ്യാപകന്‍ അനില്‍ പരപ്പനങ്ങാടിയുടെയും അധ്യാപിക സരിതയുടെയും മകളാണ്. ഭര്‍ത്താവ് ബെബെറ്റോ .ജി നായര്‍. ആരതി ഇപ്പോള്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം:നെയ്യാറ്റിന്‍കര പ്ലാമൂട്ടുകടയില്‍ പട്ടാപ്പകല്‍ സ്ത്രീകളുടെ ജിംനേഷ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. പ്ലാമൂട്ടുകടയിലെ മിഥുല ജിംനേഷ്യം സെന്ററിലെ (ലാബ്) ജീവനക്കാരി കാവ്യയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. മരിയാപുരം സ്വദേശിനിയാണ് കാവ്യ. സംഭവത്തിന് പിന്നാലെ പ്രതിയായ പാറശ്ശാല പവതിയന്‍വിള സ്വദേശി അശ്വന്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കാവ്യ ജോലി സ്ഥലത്തെത്തി ജിംനേഷ്യം തുറന്ന സമയത്ത് മറ്റാരും സ്ഥലത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതി അശ്വന്ത് കയ്യില്‍ കരുതിയ കത്തിയുമായി അകത്തുകയറി യുവതിയെ ക്രൂരമായി ആക്രമിച്ചത്.

സ്വര്‍ണവില കുത്തനെ താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 13,500 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണവിലയില്‍ ജനുവരി 31 നാണ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,31,160 രൂപയെന്ന റെക്കോര്‍ഡില്‍ എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏറ്റകുറച്ചിലുകളോടെയാണ് സ്വര്‍ണവിലയില്‍ വ്യാപാരം നടക്കുന്നത്.

എൽ.പി.ജി വാർ റൂം പ്രവർത്തനം ആരംഭിച്ചു

മദ്ധ്യ പൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് LPG/ PNG (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന LPG വാർ റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  LPG/ PNG (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും 1800 425 0290 എന്ന ടോൾ ഫ്രീ നമ്പരിൽ അറിയിക്കാവുന്നതാണ്.

യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും

പരപ്പനങ്ങാടി:37 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന ജി എം എൽ പി സ്‌കൂൾ പരപ്പനങ്ങാടിയിലെ പ്രധാനധ്യാപിക പി.ജി മിനി ടീച്ചറുടെ യാത്രയയപ്പ് മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ഡോ: കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. എഇഒ ബിന്ദു ടീച്ചർ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ഡയറ്റ് സീനിയർ ലക്ചറർ നിഷ പന്താവൂർ കുട്ടികൾക്ക് ബഹുമുഖ ബുദ്ധിപുരസ്കാരം സമർപ്പിച്ചു. എൽ എസ് എസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പൂർവാധ്യാപിക ഉഷാദേവി ടീച്ചർ വിതരണം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ വാർഷികാഘേഷത്തിൻ്റെ ഉദ്ഘാടനം  പരപ്പനങ്ങാടി

error: Content is protected !!
Scroll to Top