
പരപ്പനങ്ങാടി:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മര്‍ ബംമ്പര്‍ ലോട്ടറിയടിച്ചത് പരപ്പനങ്ങാടി സ്വദേശിക്ക്. നെടുവ സ്വദേശി എന്‍ വി പത്മനാഭന് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പരപ്പനങ്ങാടി എസ്ബിഐയിലെത്തി ടിക്കറ്റ് കൈമാറി.എസ് ബി 51 70 26 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
ടിക്കറ്റ് എടുത്തത് പാലക്കാട് വെച്ചാണ്. ബിസ്‌നസ് ആവശ്യത്തിന് പോകുന്നതിനിടെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇദേഹം ടിക്കറ്റ് എടുത്തത്.
കഴിഞ്ഞ പത്തുവര്‍ഷമായി കോഴിച്ചെനയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയാണ് പത്മനാഭന്‍. ഭാര്യ സജിതയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയും ഏഴാം ക്ലാസുകാരി പാര്‍വ്വതിയും അടങ്ങുന്നതാണ് പത്മനാഭന്റെ കുടുംബം.
തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് സമ്മര്‍ ബംമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു.




