
യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു മാര്‍ച്ച് മാസത്തില്‍ വിരമിക്കുന്നവര്‍ക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, സൈക്കോളജി പഠനവകുപ്പ് പ്രൊഫസര്‍ ഡോ. കെ. മണികണ്ഠന്‍, ബയോടെക്‌നോളജി വകുപ്പിലെ പ്രൊഫസര്‍ ഡോ. കെ.കെ. ഇല്യാസ്, പരീക്ഷാഭവനില സെക് ഷന്‍ ഓഫീസര്‍ വി. ശ്രീദേവി, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് സി.കെ. രഘു എന്നിവരാണ് ഈ മാസം വിരമിക്കുന്നത്.
വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉപഹാരം നല്‍കി. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, കെ. നുസൈബ ബായ്, ടി. സുനില്‍ കുമാര്‍, ടി. മുഹമ്മദ് സാജിദ്, ടി.കെ. ജയപ്രകാശ്, സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, വി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സര്‍വകലാശാലാ ലൈബ്രറി സമയത്തില്‍ മാറ്റം
ഈസ്റ്റര്‍, നിയമസഭാ തിരഞ്ഞെടുപ്പ്, വിഷു അവധികള്‍ പരിഗണിച്ച് ഏപ്രില്‍ നാല്, എട്ട്, 10, 13 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും.
പരീക്ഷ മാറ്റി
ഏപ്രില്‍ 16-ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ ടീച്ചര്‍ എജ്യുക്കേഷന്‍ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് സെന്ററുകളിലെയും നാലാം സെമസ്റ്റര്‍ ബി.എഡ്. (2022 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2026 പരീക്ഷ ഏപ്രില്‍ 22-ലേക്ക് മാറ്റി. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫസല്‍ ഉല്‍ ഉലമ നവംബര്‍ 2025 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
ജൂലൈ 2025-ല്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. വിത് ക്രിമിനല്‍ ലോ ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ (ഡബിള്‍ സ്‌പെഷ്യലൈസേഷന്‍) പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




