
തിരുവനന്തപുരം:നെയ്യാറ്റിന്‍കര പ്ലാമൂട്ടുകടയില്‍ പട്ടാപ്പകല്‍ സ്ത്രീകളുടെ ജിംനേഷ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. പ്ലാമൂട്ടുകടയിലെ മിഥുല ജിംനേഷ്യം സെന്ററിലെ (ലാബ്) ജീവനക്കാരി കാവ്യയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. മരിയാപുരം സ്വദേശിനിയാണ് കാവ്യ. സംഭവത്തിന് പിന്നാലെ പ്രതിയായ പാറശ്ശാല പവതിയന്‍വിള സ്വദേശി അശ്വന്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
കാവ്യ ജോലി സ്ഥലത്തെത്തി ജിംനേഷ്യം തുറന്ന സമയത്ത് മറ്റാരും സ്ഥലത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതി അശ്വന്ത് കയ്യില്‍ കരുതിയ കത്തിയുമായി അകത്തുകയറി യുവതിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ കാവ്യയുടെ കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാവ്യ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടകുകയാണ്.
ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അശ്വന്തിനെ പിന്നീട് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.
ആക്രമണത്തിന് പിന്നിലെ കാരണം കൃത്യമായി വ്യക്തമായിട്ടില്ല. പൊഴിയൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




