കന്നി വോട്ട് ‘മധുരമുള്ള വോട്ട്’; ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ‘മധുരമുളള വോട്ട്’ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ നൽകനാണ് കമ്മിഷന്റെ പുതിയ തീരുമാനം. യുവാക്കളെ വോട്ടിങ് ബൂത്തുകളിലേക്ക് കൂടുതൽ സജീവമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘മധുരതരമായ’ നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ വ്യക്തമാക്കി.

4.66 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടര്‍മാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്നത്.ഈ പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും ഇരുനൂറോളം ഹൽവ പാക്കറ്റുകൾ വീതം വിതരണത്തിനായി നൽകും. ജില്ലയിലെ ഏത് ബൂത്തുകളിലാണ് ഹൽവ വിതരണം ചെയ്യേണ്ടതെന്ന് അതത് ജില്ലാ ഓഫിസർമാർക്ക് തീരുമാനിക്കാവുന്നതാണ്.

വോട്ട് ചെയ്യാനെത്തുന്നത് കന്നി വോട്ടർമാരാണെന്ന് രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ബൂത്ത് ലെവൽ ഓഫിസർമാർ മധുരം കൈമാറുക. ഇതിന്റെ പ്രചാരണത്തിനായി വിതരണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തണമെന്നും തിരഞ്ഞെടുപ്പ് ഓഫിസർ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top