Latest News

വിമുക്തഭടന്മാര്‍ക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

മലപ്പുറം:1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2026 ഏപ്രില്‍ 30 വരെ അവസരം ഉണ്ടായിരിക്കും. /

താനൂർ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്  ആശുപത്രിയായി ഉയർത്തികൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇറങ്ങി 

താനൂർ: തീരദേശത്തെ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തികൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ഇറങ്ങി. കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നേരത്തെ മന്ത്രി വീണ ജോർജ് നിർവഹിച്ചിരുന്നു. 40 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്.  ഡോക്ടർമാർ അടക്കം 150 പേരുടെ സ്റ്റാഫ് പേറ്റേൺ ആണ് വരാനിരിക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയെയും കെ കവിതയെയും കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: ദില്ലി മദ്യനയ അഴിമതിക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെയും ബിആര്‍എസ് നേതാവ് കെ കവിത എന്നിവരെ കുറ്റവിമുക്തരാക്കി ഡല്‍ഹി റൗസ് അവന്യു കോടതി . കെജ്രിവാള്‍ അടക്കം കേസിലുള്‍പ്പെട്ട 23 പ്രതികളെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വൈകാരികമായാണ് കെജ്രിവാള്‍ പ്രതികരിച്ചത്. ‘ഒരി തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍ കള്ളനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ഇപ്പോള്‍ സത്യം ജയിച്ചു’

യുജിസി നെറ്റ് പരിശീലനം

ഐ.എച്ച്.ആർ.ഡി. യുടെ മുട്ടട ‘റീജിയണൽ സെന്ററിൽ മാർച്ചിൽ ആരംഭിക്കുന്ന UGC-NET Paper I ന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യാനായി 8136882389, 9495069307, 8547005087, 9895570442, 0471-2660512 (O) നമ്പറുകളിൽ ബന്ധപ്പെടുക.

മലപ്പുറം ജില്ലാ കളക്ടറായി ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു

മലപ്പുറം ജില്ലാ കളക്ടറായി ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു. ഇന്ന് രാവിലെ 9.30 ന് കളക്ടറേറ്റിലെത്തിയ വിനയ് ഗോയലിന് മുന്‍ കളക്ടര്‍ വി.ആര്‍. വിനോദ് ചുമതല കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം ഏറ്റെടുത്തു. എ.ഡി.എം. കെ.ദേവകി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സിവില്‍ സ്റ്റേഷനിലെ മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ പുതിയ കളക്ടറെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ആക്ഷന്‍ മോഡില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍; ഹൈപ്പ് കൂട്ടി ‘പേട്രിയറ്റ്’

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന ‘പേട്രിയറ്റ്’ ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ മാസ് ആക്ഷന്‍ ലുക്കിലുള്ള പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പ്രേക്ഷകരില്‍ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഡ്രൈവിംഗ് സീറ്റിലാണ് പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്റെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്.

കടുവ കിണറ്റിൽ ചത്ത നിലയിൽ

ഗൂഡല്ലൂർ : നീലഗിരി ജില്ലയിലെ നെല്ലാകോ ട്ട റേഞ്ചിലെ ബെണ്ണമുലയിൽ കടുവ കിണറ്റിൽ ചത്ത നിലയിൽ. ആറുവയസ്സുള്ള ആൺ കടുവയുടെ ജഡമാണ് ജനവാസ മേഖലയിലെ സ്വകാര്യ തോട്ടത്തി ലെ കിണറ്റിൽ കണ്ടത്. വനംവകു പ്പ് ജീവനക്കാർ പട്രോളിങ് നട ത്തുന്നതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലി നിടെ കിണറ്റിൽ വീണതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥ മിക നിഗമനം. മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കടു വയുടെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

error: Content is protected !!
Scroll to Top