Latest News

ഇന്ത്യയില്‍ ആദ്യമായി എസ്.എം.എ. രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

തിരുവനന്തപുരം: കേരളത്തിന്റെ അപൂര്‍വ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്റെ ഭാഗമായി വിലകൂടിയ റിസ്ഡിപ്ലാം (Risdiplam) മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 12 വയസ് വരെ നല്‍കിയിരുന്ന മരുന്നാണ് 25 വയസാക്കിയത്. ജനിതക പരിശോധനയിലൂടെ എസ്.എം.എ. ടൈപ്പ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളും അവരുടെ കൂട്ടായ്മകളും ദീര്‍ഘകാലമായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ തീരുമാനം. ഇതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ 30 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിരുന്നു. ഇതോടെ […]

മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക്  നമ്പർ: സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു

തീരദേശവാസികൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും വീട്ടുനമ്പർ അനുവദിക്കുന്നത് സംബന്ധിച്ച് പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സമിതി. ഫെബ്രുവരി 24ലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമാണ്  ഇതുസംബന്ധിച്ച  ഉത്തരവിറക്കിയത്. 2019 ലെ കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) വിജ്ഞാപനപ്രകാരം തീരദേശത്ത് വീട് നിർമ്മിക്കാനും പുനർനിർമ്മിക്കാനും അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ഈ വീടുകൾക്ക് മൂന്നിരട്ടി നികുതി അടയ്ക്കേണ്ടി വരുന്ന U/A നമ്പർ മാത്രമാണ് ലഭിക്കുന്നത്. തീരവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും അർഹമായ രീതിയിൽ ഈ വീടുകളെ ക്രമീകരിച്ച് U/A നമ്പരിൽ നിന്ന്

ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ടെഹ്റാന്‍: ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ടെഹറാനില്‍ ആയത്തുള്ള ഖമേനിയുടെ ഓഫീസിന് സമീപത്താണ് ആക്രമണമുണ്ടായത്.ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായും മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. പ്രത്യാക്രമണം മുന്നില്‍ കണ്ട് ഇസ്രായേല്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും പൗരന്‍മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

മലബാറിന്റെ ടൂറിസം വികസനം കേരളത്തിനാകെ ഗുണകരമാകും -മന്ത്രി മുഹമ്മദ്‌ റിയാസ്, ചേർമല കേവ് പാർക്ക്‌ മന്ത്രി നാടിന് സമർപ്പിച്ചു

മലബാറിന്റെ ടൂറിസം വികസനത്തിലെ ഗുണം കേരളത്തിനാകെ ലഭ്യമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പേരാമ്പ്ര മണ്ഡലത്തിലെ ചേർമല കേവ് പാർക്കിന്റെ‌ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിനോദ സഞ്ചാരമേഖലയിൽ യാത്ര-താമസ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. റസ്റ്റ്‌ ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് സൗകര്യങ്ങൾ ഒരുക്കിയതിലൂടെ അധികമായി 32 കോടി രൂപയുടെ വരുമാന വർധനവ് ഉണ്ടായി. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയുടെ വികസനം ഗതാഗത സൗകര്യ മേഖലയിൽ മികച്ച നേട്ടം കേരളത്തിന്

error: Content is protected !!
Scroll to Top