നിരോധിത പുകയില ഉൽപ്പന്നവുമായി യുവാവ് പിടിയിൽ

കോഴിക്കോട് : വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്ന വുമായി യുവാവ് പിടിയിൽ. പുതിയറ ചാലിയറമ്പത്തു വീട്ടിൽ ജിതിനെ(40)യാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. വെള്ളി രാവിലെ പൊറ്റമ്മൽ അനോന സുപ്പർ മാർക്കറ്റിന് സമീപത്ത് വിൽപ്പനയ്ക്കായി എത്തിക്കവെയാണ് അറസ്റ്റ്.

പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തടഞ്ഞുവച്ച് പരിശോധിച്ചപ്പോഴാണ് സഞ്ചിയിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. മെഡിക്കൽ കോളേജ് എസ്ഐ ഭവിത, എസ്സിപിഒ ബൈജു, മെഡിക്കൽ കോളേജ് എസിപിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ റഷീദ്, വിഷാൽ, ദീപക് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top