
കോഴിക്കോട് : കോഴിക്കോട് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം. രാമനാട്ടുകര സ്വദേശികളായ ദിനിൽ, ഫറോക്ക് സ്വദേശി വിമൽ അജീഷ്, ശ്യാംലാൽ എന്നിവരാണ് മരിച്ചത്.
മൊബൈൽ ടവറിൻ്റെ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത് വാഹനത്തിൽ 5 പേരാണ് ഉണ്ടായിരുന്നത് . ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





