Latest News

500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

500 കോടി രൂപ ചെലവില്‍ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയ്ക്ക് ഭൂമി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിയില്‍ നിലനിര്‍ത്തിക്കൊണ്ട് കൃത്യമായ വ്യവസ്ഥകളോടെ 35 ഏക്കര്‍ ഭൂമിയാണ് അനുവദിക്കുക. ഈ വിവരം സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിന് അനുവദിക്കുന്ന ഭൂമി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 9 കിലോ മീറ്റര്‍ മാത്രമാണ് ദൂരമെന്നതും 2 പ്രധാന

ഉംറ നിർവഹിക്കാൻ പോയ സ്ത്രീ മദീനയിൽ വെച്ച്  മരണപെട്ടു 

   തിരൂരങ്ങാടി:ജനുവരി പതിനഞ്ചാം തിയതി  ഉംറ നിർവഹിക്കാൻ പോയ   ചെറുമുക്ക് ജീലാനി നഗറിലെ പരേതനായ  വളപ്പിൽ അലവി കുട്ടി എന്നവരുടെ ഭാര്യ ആങ്ങാട്ട് ആയിഷ കുട്ടി( 73 ) മദീനയിൽ വെച്ച് മരണപെട്ടു .കഴിഞ്ഞ ജനുവരി പതിനഞ്ചാം തിയതിയാണ്  സ്വകാര്യ  ഗ്രുപ്പിൽ  ഉംറ നിർവഹിക്കാൻ പോയത് .ഉംറ കഴിഞ്ഞു  മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്  ആയിഷ കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്  .മദീനയിലെ ഹയാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്നലെ വൈകുന്നേരം   ആശുപത്രിയിൽ വെച്ച്  മരണപെട്ടു. മക്കൾ :ഇസ്മായിൽ. ഇസ്ഹാഖ്.

വയനാട് മാതൃക ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി; 178 വീടുകൾ മുഖ്യമന്ത്രി കൈമാറി

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നൽകി വയനാട് മാതൃക ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറിയത്. വീട് നിൽക്കുന്ന ഏഴുസെന്റ് ഭൂമിക്കുള്ള പട്ടയവും ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ 13 പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയവില്ലേജിൽ ഏറ്റെടുത്ത 5 ഏക്കർ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം

error: Content is protected !!
Scroll to Top