ഉംറ നിർവഹിക്കാൻ പോയ സ്ത്രീ മദീനയിൽ വെച്ച്  മരണപെട്ടു 

   തിരൂരങ്ങാടി:ജനുവരി പതിനഞ്ചാം തിയതി  ഉംറ നിർവഹിക്കാൻ പോയ   ചെറുമുക്ക് ജീലാനി നഗറിലെ പരേതനായ  വളപ്പിൽ അലവി കുട്ടി എന്നവരുടെ ഭാര്യ ആങ്ങാട്ട് ആയിഷ കുട്ടി( 73 ) മദീനയിൽ വെച്ച് മരണപെട്ടു .കഴിഞ്ഞ ജനുവരി പതിനഞ്ചാം തിയതിയാണ്  സ്വകാര്യ  ഗ്രുപ്പിൽ  ഉംറ നിർവഹിക്കാൻ പോയത് .ഉംറ കഴിഞ്ഞു  മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 

ആയിഷ കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്  .മദീനയിലെ ഹയാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്നലെ വൈകുന്നേരം   ആശുപത്രിയിൽ വെച്ച്  മരണപെട്ടു. മക്കൾ :ഇസ്മായിൽ. ഇസ്ഹാഖ്. സുലൈഖ. സഫിയ. സീനത്ത്. ഖദീജ. ശരീഫ. ആരിഫ. മാരിയ. നൗസിദ.മരുമക്കൾ : അബൂബക്കർ. അബ്ദുൽ സലാം. മുജീബ്. മുജീബ്.അബ്ദുറഹീം. ഇസ്മായിൽ. അലി.. ജാബിർ.സൗദാബി. ഹുസ് നാബിറ.ആയിഷ കുട്ടിയുടെ  ഖബറടക്കം മദീനയിൽ വെച്ച് നടക്കുമെന്ന്  ബന്ധുകൾ അറിയിച്ചു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top