Latest News

ഷീര്‍ ഖുര്‍മ…റമദാന്‍ സ്‌പെഷ്യല്‍

ഷീര്‍ ഖുര്‍മ (Sheer Khurma) വളരെ രുചികരമായും എളുപ്പത്തിലും എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. ‘ഷീര്‍’ എന്നാല്‍ പാല്‍ എന്നും ‘ഖുര്‍മ’ എന്നാല്‍ ഈന്തപ്പഴം എന്നുമാണ് അര്‍ത്ഥം. ആവശ്യമായ സാധനങ്ങള്‍:സേമിയ (Fine Vermicelli): 1 കപ്പ് (നേര്‍ത്തത്) പാല്‍: 1 ലിറ്റര്‍ (ഫുള്‍ ക്രീം പാല്‍ കൂടുതല്‍ രുചി നല്‍കും) പഞ്ചസാര: ½ കപ്പ് (നിങ്ങളുടെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം) നെയ്യ്: 3-4 ടേബിള്‍ സ്പൂണ്‍ ഈന്തപ്പഴം: 5-6 എണ്ണം (നീളത്തില്‍ അരിഞ്ഞത്) അണ്ടിപ്പരിപ്പ്, ബദാം, പിസ്ത: […]

ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം: ഒന്നാംഘട്ടം നാടിന് സമർപ്പിക്കുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ പ്രധാന സ്ഥാനമലങ്കരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി. ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം സാംസ്‌കാരികം വകുപ്പ് മന്ത്രി സജി ചെറിയാൻ മാർച്ച് 4 ഉച്ചയ്ക്ക് 2.30 ന് നിർവഹിക്കും. മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേലിന്റെ സ്മരണാർത്ഥം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിച്ച വെങ്കല പ്രതിമയും മന്ത്രി അനാച്ഛാദനം ചെയ്യും. കിഫ്ബി ധനസഹായം സ്വീകരിച്ചാണ് ചിത്രാഞ്ജലി നവീകരണ പദ്ധതി നടപ്പിലാക്കി വരുന്നത്. നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഓഫീസ് ബിൽഡിംഗ്, എ.സി ഷൂട്ടിംഗ് ഫ്ലോർ, ആധുനിക ലൈറ്റ് യൂണിറ്റ്, അപ്രോച്ച്

മലപ്പുറം–പരപ്പനങ്ങാടി റോഡ് വികസനം: പാണക്കാട് ഭാഗത്ത് സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം

മലപ്പുറം-പരപ്പനങ്ങാടി റോഡ്  വികസനത്തിൻ്റെ ഭാഗമായി  പാണക്കാട്  പ്രദേശത്ത്  റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ പി. ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന  ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. മാർച്ച് അഞ്ചിന് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തും.മുമ്പ് തയ്യാറാക്കിയ സ്കെച്ചും പ്ലാനും അനുസരിച്ച് സർവ്വെ ചെയ്ത് സ്ഥാപിച്ച കല്ലുകളും ഏറ്റെടുക്കുന്ന സ്ഥലവും  പരിശോധിക്കും.സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി രണ്ട് കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. 34 ഭൂവുടമകളിൽ നിന്നുമായി  ഏകദേശം 29.55 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.യോഗത്തിൽ നഗരസഭ

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ജോബ് ഇന്റര്‍വ്യൂ മാര്‍ച്ച് ഏഴിന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി മാര്‍ച്ച് ഏഴിന് ശനിയാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ ജോബ് ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. ഐ.സി.ഇ.ടി പബ്ലിക് സ്‌കൂള്‍, ടാലി അസസ്മെന്റ് സെന്റര്‍, സൈബക്സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, എല്‍.ഐ.സി ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലായി 250-ലധികം ഒഴിവുകളുണ്ട്. എസ്.എസ്.എല്‍സി/പ്ലസ്ടു/എംഎ,ഡിഗ്രി, ബി.എഡ്,ടി.ടി.സി,ബികോം, എംകോമും ടാലി എന്നീ യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മുന്‍കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.

ജനകീയ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ മേഖലയെ ഗുണമേന്മയുള്ളതാക്കിയത്;മന്ത്രി വി. അബ്ദുറഹ്മാന്‍

തിരൂര്‍:വിദ്യാഭ്യാസത്തെ ജനകീയമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളിലൂടെയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമേന്മയുണ്ടായതെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടവും നിറമരുതൂര്‍ ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാന്‍ സര്‍ക്കാരിനായി. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിലവില്‍ പത്ത് കോടി രൂപയോളം വകയിരുത്തിയ പദ്ധതികളാണ് നടപ്പിലാക്കിയത്. 5000 കോടി രൂപ കേരളത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിനായി

എലിപ്പനിക്കെതിരെ ജാഗ്രത വേണം

കോഴിക്കോട്:എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന ജലമോ മണ്ണോ മറ്റുവസ്തുക്കള്‍ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. മലിനമായ മണ്ണിലും വെള്ളക്കെട്ടിലും വയലിലും ജോലി ചെയ്യുന്നവര്‍ക്കാണ് എലിപ്പനി സാധ്യത കൂടുതല്‍. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിയിലും കന്നുകാലി പരിചരണത്തിലും ഏര്‍പ്പെട്ടവര്‍, മീന്‍പിടിത്തക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ ആരോഗ്യ

വൃക്ക മാറ്റിവയ്ക്കൽ;നാട് റംലക്കൊപ്പം

  താനാളൂർ: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കുന്ന മൂച്ചിക്കൽ അലച്ചൻപാട്ട് റംല (51) ക്കായി ധനസഹായം തേടുന്നു. ഇവർ രണ്ടുവർഷമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്.  വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്കായി 40 ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. ജനപ്രതിനിധിയുടെ നേതൃത്വത്തിൽ റംല ചികിത്സാസഹായ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഹലീമ, താനാളൂർ ഗ്രാമപഞ്ചായത്ത് അംഗം ജിനീഷ്, ശരീഫ് തുടങ്ങിയവരാണ് ഭാരവാഹികൾ. സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പർ. 0749104000264433,IFSC: IBKL 0000749,IDBI ബാങ്ക്, തിരൂർ

യുദ്ധ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി പരീക്ഷ മാറ്റി;മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ മാറ്റി. ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളിലായി 600 ല്‍ ഏറെ കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അഞ്ചാം തിയതിയിലെ എസ് എസ് എല്‍ സി പരീക്ഷയും 5,6,7 തിയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിയത്. ഗള്‍ഫ് മേഖലയില്‍ മാത്രമാണ് പരീക്ഷകള്‍ മാറ്റി വെക്കുന്നതെന്നും പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം മെയ് മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്നും ഏപ്രില്‍ 27 ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുമെന്നും

താനൂരില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ്ഒട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി;നിരവധി വാഹനങ്ങള്‍ തകര്‍ന്നു

താനൂര്‍ :താനൂര്‍ ഓലപ്പീടികയിലെ ഓട്ടോ റിക്ഷാ സ്റ്റാന്‍ഡിലേക്ക് ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ടു കയറി നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഓട്ടോറിക്ഷകള്‍ തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ് അപകടം നടന്നത്. താനൂരില്‍ നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കോണ്‍ഗ്രീറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ നിറച്ചു വന്ന ഗുഡ്‌സ് ഓട്ടോയാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് പാഞ്ഞ് കയറിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!
Scroll to Top