എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : ചേവായൂരിൽ 26 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചേവായൂർ വിരുപ്പിൽ സ്വദേശി അബ്ദുൽ ഗഫൂറി(21)നെയാണ് ഡൻസാഫ് സംഘവും ചേവായൂർ പൊലീസും ചേർന്ന് ചേവായൂർ പെട്രോൾ പമ്പിന് സമീപത്തുനിന്ന് വൈകിട്ട് നാലോടെ പിടികൂടിയത്.

ചേവായൂർ പൊലീസ് സ്റ്റേഷൻ എസ്ഐമാരായ ഏലിയാസ്, അബ്ദുൽ റഷീദ്, സിപിഒമാരായ ദിപിൻ, മുനീർ, അനിൽദാസ്, ഡൻസാഫ് അംഗങ്ങളായ എസ്ഐ മനോജ് ഇടയേടത്ത്, എഎസ്ഐ അഖിലേഷ്, എസ്സിപിഒ സുനോജ്, ഷിനോജ്, ലതീഷ്, സരുൺ, ശ്രീശാന്ത്, അതുൽ, അഭിജിത്ത്, തൗഫീക്, ദിനേഷ്, മഷൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top