
തിരുവനന്തപുരം : ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിന തടവും 1,50,000 രൂപ പിഴയും. പട്ടം ആദർശ് നഗർ സ്വദേശിയായ ദീപു കൃഷ്ണനെ (34) ണ് നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി കെ എം സുജ ശിക്ഷിച്ചത്. 2018ൽ എൻജിനിയറിങ് പ്രവേശനത്തിനുള്ള പരീക്ഷയുടെ സ്ക്രൈബായി വന്നതോടെയാണ് ദീപു യുവതിയെ പരിചയപ്പെട്ടത്.
പിന്നീട് യുവതിയെ കന്യാകുമാരിയിലും വർക്കലയിലും വിവിധ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. യുവതിയിൽ നിന്ന് 77000 രൂപ വാങ്ങുകയും ചെയ്തിരുന്നു. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പുവച്ചൽ എഫ് വിനോദ്, വി ആർ മായാദേവി എന്നിവർ ഹാജരായി. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എസ് ബി പ്രവീൺ ആണ് കുറ്റപത്രം സമർപ്പിച്ചത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




