പൊതുസ്ഥലത്ത് മദ്യം വിറ്റയാൾ പിടിയിൽ

കോഴിക്കോട് : പൊതുസ്ഥലത്ത് മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ. പുതിയങ്ങാടി പുറത്തനാട്ടിൽ വീട്ടിൽ ഷാജി (52)യെയാണ് 13.5 ലിറ്റർ വിദേശമദ്യവുമായി എക്സൈസ് കോഴിക്കോട് സർക്കിൾ പ്രിവന്റീവ് വിഭാഗം പിടിച്ചത്. കുണ്ടുപറമ്പ് പുതിയങ്ങാടി റോഡിലെ കെട്ടിടത്തിന് സമീപത്തെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറിലായിരുന്നു മദ്യവിൽപ്പന.

പ്രിവന്റീവ് ഓഫീസർമാരായ കെ പി രാജേഷ്, ദീപേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രസൂൺ കുമാർ, എ അനിൽ, പി കെ സതീഷ്, സി അജല്യ, ഒ ടി മനോജ്, ദീപേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സി അജല്യ എന്നിവരുമുണ്ടായിരുന്നു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top