ക്യാമ്പസ്

പ്ലസ് വൺ പരീക്ഷയെ ബാധിക്കാത്ത വിധത്തിലായിരിക്കും പ്ലസ് ടുവിനുള്ള ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകൾ

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ ഏഴു മുതൽ ട്രയൽ അടിസ്ഥാനത്തിൽ ആരംഭിച്ച പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് നിർത്തും. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷൻ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർന്ന് പ്ലസ് ടു ക്ലാസുകൾ സംപ്രേഷണം ചെയ്യുക. കഴിഞ്ഞ വർഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികൾക്ക് നൽകിയപോലെ പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള

എസ്.എസ്.എൽ.സി/ടി.എച്ച്.എൽ.സി കേന്ദ്രീകൃത മൂല്യനിർണ്ണയം ഏഴ് മുതൽ

എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി. 2021 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ജൂൺ ഏഴ് മുതൽ ആരംഭിക്കും. എക്‌സാമിനർമാരായി നിയമനം ലഭിച്ച അദ്ധ്യാപകർ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

ഫൈൻ ആർട്സ് കോളേജിൽ താത്കാലിക ലക്ചറർ നിയമനം

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിൻറിംഗ് വിഭാഗത്തിൽ ഒരു ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർ, ഒരു പെയിൻറിംഗ് ലക്ചറർ തസ്തികയിലേക്കും തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 15ന് രാവിലെ 10.30ന് കോളേജിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ 15ന് രാവിലെ 10 ന് ഹാജരാകണം. ഓൺലൈനായി കൂടിക്കാഴ്ചയിൽ

error: Content is protected !!
Scroll to Top