സൗജന്യ പി.എസ്.സി പരിശീലനം

Free PSC training

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന പി.എസ്.സി, മറ്റ് മത്സര പരീക്ഷകള്‍ എന്നിവക്കുള്ള സൗജന്യ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഒരു ഹോളിഡേ ബാച്ച് മാത്രമാണുള്ളത്. ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20% സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യോഗ്യരായവര്‍ ജൂണ്‍ 16 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത പരീക്ഷകളുടെ മാര്‍ക്കിന്റെയും ഓണ്‍ലൈന്‍ ഇന്റര്‍വ്വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ccmypgdi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  9496415000, 99956 58800 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •