Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut university news

പരീക്ഷകള്‍ മാറ്റി

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 15 മുതല്‍ ആരംഭിക്കുവാനും പുനരാരംഭിക്കുവാനും തീരുമാനിച്ച എല്ലാ പരീക്ഷകളും മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

sameeksha-malabarinews

പ്രിന്‍സിപ്പാള്‍മാരുടെ ഓണ്‍ലൈന്‍ മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോളേജ് പ്രിന്‍സിപ്പാള്‍മാരുടെ ഓണ്‍ലൈന്‍ മീറ്റിംഗ് 10, 11 തീയതികളില്‍ നടക്കുന്നു. 10-ന് രാവിലെ 11 മണിക്ക് പാലക്കാട്, വൈകീട്ട് 3 മണിക്ക് തൃശൂര്‍, 11-ന് രാവിലെ 11 മണിക്ക് മലപ്പുറം, വൈകീട്ട് 3 മണിക്ക് കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജ് പ്രിന്‍സിപ്പാള്‍മാരാണ് മീറ്റിംഗില്‍ പങ്കെടുക്കേണ്ടത്. മീറ്റിംഗിന്റെ ലിങ്ക് കോളേജിലേക്ക് ഇ-മെയില്‍ വഴി അറിയിച്ചിട്ടുണ്ട്.

സി.എച്ച് ചെയര്‍ ഗവേഷണ ഫെല്ലോഷിപ്പ് – അപേക്ഷകള്‍ ക്ഷണിക്കുന്നു

കാലിക്കറ്റ് സര്‍വ്വകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയര്‍ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗവേഷണ പ്രൊജക്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. തിരഞ്ഞെടുപ്പ് പഠനത്തില്‍ (സിഫോളജി) തല്‍പരരായ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ ഗവേഷണ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. സി.എച് ചെയര്‍ നിയമിക്കുന്ന വിഷയ വിദഗ്ദ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് മാസത്തിനകം ഗവേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അമീന്‍ റഹ്മാന്‍ ഡൊനേറ്റീവുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പ്രൊജക്റ്റില്‍ 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. അപേക്ഷകള്‍ ജൂണ്‍ 25 നു മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇ.മെയില്‍ chmkchair@gmail.com

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം 2017 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 18 വരേയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!