Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വീണ്ടും സെവന്‍സ് വസന്തം.

HIGHLIGHTS : പരപ്പനങ്ങാടി: മലപ്പുറത്തിന്റെ കളിക്കളങ്ങളില്‍ വീണ്ടും ആരവമുയരുന്നു.

പരപ്പനങ്ങാടി: മലപ്പുറത്തിന്റെ കളിക്കളങ്ങളില്‍ വീണ്ടും ആരവമുയരുന്നു. ഫഌഡിലിറ്റിന്റെ മഞ്ഞ വെളിച്ചത്തില്‍ കാല്‍പന്തുകളിയുടെ ലഹരി നുകരാന്‍ ആയിരങ്ങള്‍ പരപ്പനങ്ങാടി നഹാ സഹിബ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.

മലപ്പുറം ജില്ലയിലെ ഈ സീസണിലെ ആദ്യത്തെ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പരപ്പനങ്ങാടിയില്‍ തുടക്കമായി. പരപ്പനാട് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനമത്സരത്തില്‍ കെഫ്‌സി കാളികാവ് കരുത്തരായ ജിംഖാന തൃശൂരിനെ ഒരു ഗോളിന് തോല്‍പ്പിച്ചു.

sameeksha-malabarinews

കരുത്തിന്റെ ഫുട്‌ബോള്‍ സൗന്ദര്യമായ ആഫ്രിക്കന്‍ താരങ്ങളെ ഇരു ടീമുകളും കളത്തിലിറക്കിയതോടെ ആദ്യമത്സരം അത്യന്തം ആവേശകരമായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ജമാലാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. ഈ ടൂര്‍ണമെന്റില്‍ നിന്ന് സ്വരൂപിക്കുന്ന പണമുപയോഗിച്ച് വൃക്കരോഗികളെ സഹായിക്കാനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്.

നാളത്തെ മത്സരം ഫിഷര്‍മെന്‍ പരപ്പനങ്ങാടിയും കെവൈസി ഉച്ചാരക്കടവും തമ്മിലാണ്. മത്സരങ്ങള്‍ രാത്രി എട്ടുമണിക്കാണ് ആരംഭിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!