Section

malabari-logo-mobile

യുവ കവി ശ്രീജിത്ത് അരിയല്ലൂരിന്റെ ‘സീറോ ബള്‍ബ്’ പ്രകാശനം.

HIGHLIGHTS : The release of 'Zero Bulb' by young poet Sreejith Ariyallur.

യുവ കവി ശ്രീജിത്ത് അരിയല്ലൂരിന്റെ
ആറാമത് കവിതാ സമാഹാരമായ ‘സീറോ ബള്‍ബ്’ചിന്തകനും പ്രഭാഷകനുമായ ടി.ശശിധരന്‍ കവി മെറീഷ് കൊടുമുടിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 31 ന് ഞായറാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്ക് പരപ്പനങ്ങാടിക്കടുത്തുള്ള കൊടക്കാട് എ.യു.പി സ്‌കൂളില്‍ വെച്ചാണ് ചടങ്ങ്.

പരിപാടിയില്‍ കവികളായ എം.ബഷീര്‍, വിനോദ്കുമാര്‍ തള്ളശ്ശേരി, രാജേഷ് നന്ദിയംകോട്, തൃദീപ് ലക്ഷ്മണ്‍, രഞ്ജിഭാഗ്യേഷ്, ഷിനി ഷിബു, സുകേതു, അനില്‍ വള്ളിക്കുന്ന്, റജീന പുറക്കാട്ട്, രജീഷ് ചേളാരി, ബൈജു സി.പി, ബിനീഷ് വൈദ്യരങ്ങാടി, ബാപ്പു തേഞ്ഞിപ്പലം തുടങ്ങിയവരും സാമൂഹ്യ പ്രവര്‍ത്തകരായ തെക്കുഞ്ചേരി പ്രഭാകരന്‍, വിനയന്‍ പാറോല്‍, പി.വിനീഷ് തുടങ്ങിയവരും പങ്കെടുക്കും.

sameeksha-malabarinews

ഡി.സി ബുക്‌സാണ് പ്രസാധകര്‍. നൂറ് രൂപയാണ് പുസ്തകത്തിന്റെ വില. പുസ്തകം വേണ്ടവരും കവിയരങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും 9846697314 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

യുവ കവികളില്‍ ശ്രദ്ധേയനായ ശ്രീജിത്ത് അരിയല്ലൂര്‍ പ്രഭാഷകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും പുസ്തക പ്രസാധന സംരംഭമായ ഫ്രീഡം ബുക്‌സില്‍ ജോലി ചെയ്യുകയും ചെയ്യുന്നു.
‘സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി’, ‘സെക്കന്‍ഡ് ഷോ’, മാസാമാറിച്ചെടിയുടെ ഇലകള്‍’ സമദ് ഏലപ്പ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത’ വണ്‍ ഹണ്ഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂര്‍’,’എര്‍ളാടന്‍’,എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആശാന്‍ യുവകവി പുരസ്‌കാരം, സഹൃദയവേദി പി.ടി ലാസര്‍ സ്മാരക കവിതാ പുരസ്‌കാരം, കെ.പി കായലാട് സ്മാരക കവിതാ പുരസ്‌കാരം, അബ്ദുറഹ്‌മാന്‍ പുറ്റെക്കാട് സ്മാരക പുരസ്‌കാരം, ഒ.വി വിജയന്‍ സ്മാരക ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!